Tuesday, August 30, 2011

ഈദ് ആശംസകള്‍

ഏവര്‍ക്കും ഹൃദ്യമായ ഈദുല്‍ ഫിത്വര്‍ 
ആശംസകള്‍.....

Monday, August 15, 2011

സ്വാതന്ത്ര്യ ദിനാഘോഷം 2011


സ്വാതന്ത്ര്യ ദിനാഘോഷം 2011

സ്വാതന്ത്ര്യ ദിനാഘോഷം 2011



സ്വാതന്ത്ര്യ ദിനാഘോഷം 2011
തടത്തില്‍ പറമ്പ ഗവ.ഹൈസ്കൂളിലെ​ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ പ്രമുഖ സ്വാതന്ത്ര്യ സമര സമര സേനാനി ശ്രീ ഓടക്കല്‍ മുഹമ്മദ് മാസ്റ്റര്‍ കൊണ്ടോട്ടി പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ കെ.കെ. മോനുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ശ്രീ മുഹമ്മദ് മാസ്റ്റര്‍ നടത്തിയ പ്രഭാഷണം കുട്ടികള്‍ക്ക് പുത്തനനുഭമായി.വിനോഭാജിയുമൊന്നിച്ചുള്ള പ്രവര്‍ത്തനങ്ങളും മറ്റ് സ്വതന്ത്ര്യ സമര അനുഭവങ്ങളും കുട്ടികളെ
സ്വതന്ത്ര്യ സമര കാലഘട്ടത്തിലേക്ക് കൊണ്ടു പോകാനുതകുന്നതായിരുന്നു .അധ്യാപകരായ ശ്രീ സാലിഹ് , മുഹമ്മദ്കുട്ടി പി.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ശ്രീ സമദ് മാസ്റ്റര്‍ സ്വാഗതവും ശ്രീ നാസര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.




Thursday, August 11, 2011

ഹീരോഷിമാ നാഗസാക്കി ദിനാചരണം






തടത്തില്‍ പറമ്പ ഗവ,ഹൈസ്ക്കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാ നാഗസാക്കി ദനാചരണം നടന്നു. യൂദ്ധ വീരുദ്ധ കൊളാഷ് മത്സരവും പ്രദര്‍ശനവും ഹെഡ്മാസ്റ്റര്‍ ശ്രീ .കെകെ മോനുദ്ദീന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയതു. മത്സരത്തില്‍ 8 സി ക്ലാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 9 ബി രണ്ടും 9 സി മൂന്നും സ്ഥാനം കരസ്ഥമാക്കി.