Tuesday, September 7, 2010

കാനനം മോഹനം



വയനാടന്‍  കാട്ടിലൂടെ ഞങ്ങള്‍ നടത്തിയ സുന്ദരമായ ഒരു യാത്ര. അഭിപ്രായം അറിയിക്കുമല്ലോ . 

Sunday, August 29, 2010

ബഷീര്‍ അനുസ്മരണം



 കുട്ടികള്‍ സമൂഹ ചിത്ര രചനയില്‍ ഒപ്പം ആര്‍ടിസ്റ്റ് സഗീറും 

Thursday, July 22, 2010

Thursday, July 8, 2010


ബഷീര്‍ അനുസ്മരണം 

   
 ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ തടത്തില്‍ പറമ്പ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പതിനാറാം ചരമദിനം സമുചിതമായി ആചരിച്ചു. ചിത്രകാരനും ലൈബ്രറി കൌണ്‍സില്‍ അംഗവുമായ എം .കുഞ്ഞാപ്പ ബഷീര്‍ അനുസ്മരണം നടത്തി. ബഷീറിന്റെ അനശ്വര കഥാപാത്രങ്ങള്‍ അനുസ്മരണ സമയത്തു തന്നെ ക്യാന്‍വാസില്‍ ചിത്രീകരിച്ചു കൊണ്ടാണ് പ്രസിദ്ധ ചിത്രകാരന്‍ സഗീര്‍ 'ബഷീര്‍ കഥയും വരയും 'ഉദ്ഘാടനം നിര്‍വഹിച്ചത്.ബഷീര്‍ കഥാപാത്രങ്ങളായ പാത്തുമ്മ, മുചീടുകളിക്കാരന്‍, മണ്ടന്‍ മുത്തപ്പാ , എട്ടുകാലി മംമൂഞ്ഞി , ആനവാരി രാമന്‍ നായര്‍ , പൊന്കുരിസു തോമ ............. എന്നിവര്‍ ക്യാന്‍വാസില്‍ ജീവന്‍ വക്കുന്നത് അദ്ഭുതത്തോടെ ആണ് കാണികള്‍ വീക്ഷിച്ചത്‌ .തുടര്‍ന്നു കൃതികളുടെ ആസ്വാദനത്തെ വര എങ്ങനെ സഹായിക്കുന്നു എന്നത്  സമ്പന്ധിച്ച് സഗീര്‍ കുട്ടികളുമായി സംവദിച്ചു. സംവാദത്തിനു ശേഷം പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികളും പങ്കെടുക്കുന്ന സമൂഹ ചിത്ര രചന നടന്നു .നൂറു മീറ്റര്‍ നീളമുള്ള ക്യാന്‍വാസില്‍  പത്താം ക്ലാസിലെ ഉപപാഠ പുസ്തകമായ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങള്‍ കുട്ടികളുടെ കരവിരുതിലൂടെ ജീവന്‍ വക്കുന്നത് പുതിയ പഠന അനുഭവമായി മാറി .